---
title: "ബന്ധു നിയമന വിവാദം – ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന കെ ടി ജലീലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി"
english_title: "KT Jaleel's plea to stay Lokayukta verdict rejected by Supreme Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/713/ബന്ധു നിയമന വിവാദം"
published_at: "2021-10-01T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61570963453bc_IMG-20211001-WA0067.jpg"
keywords: []
---

# ബന്ധു നിയമന വിവാദം – ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന കെ ടി ജലീലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

> **Lead Summary:** തിരുവനന്തപുരം: ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

## Article Content

തിരുവനന്തപുരം: ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി.ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ലോകായുക്ത റിപ്പോര്‍ട്ടില്‍ ഇടപെടാനാകില്ലെന്നും, ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നടത്തിയ ബന്ധു നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കിലോകായുക്ത വിധിയില്‍ തനിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയ്യാറായില്ലെന്നും ജലീല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗം ഇല്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/713/ബന്ധു നിയമന വിവാദം)